അഭയാര്‍ത്ഥി പ്രവാഹം തടയാന്‍ കനത്ത ജാഗ്രതയുമായി ഗ്രീസ്

ഗ്രീസ്:തുര്‍ക്കിയില്‍ നിന്നുള്ള അഭയാര്‍ത്ഥി പ്രവാഹത്തെ പ്രതിരോധിക്കാന്‍ കനത്ത ജാഗ്രതയുമായി ഗ്രീസ്. തുര്‍ക്കിയുടെയും ഗ്രീസിന്റെയും അതിര്‍ത്തിയില്‍ സൈന്യവും കലാപം നിയന്ത്രിക്കുന്ന പോലീസും 24മണിക്കൂറും കാവല്‍ നില്‍ക്കുകയാണ്. റഷ്യയുടെ പിന്തുണയോടെ സിറിയ തങ്ങള്‍ക്കുനേരെ നടത്തിയ ആക്രമണം പ്രതിരോധിക്കാന്‍ യൂറോപ്യന്‍ യൂനിയന്‍ സഹായിച്ചില്ലെന്ന് ആരോപിച്ച് തുര്‍ക്കി 2016ലെ അഭയാര്‍ത്ഥി സംരക്ഷണ കരാറില്‍ നിന്ന് പിന്മാറിയിരുന്നു. ഈ കരാര്‍ അനുസരിച്ച്, യൂറോപ്യലേക്കുളള അഭയാര്‍ത്ഥി പ്രവാഹം തടയാന്‍ തുര്‍ക്കി നടപടി സ്വീകരിക്കേണ്ടതുണ്ട്. കരാറില്‍ നിന്ന് പിന്‍മാറിയതായി തുര്‍ക്കി പ്രഖ്യാപിച്ചയുടന്‍ പതിനായിരത്തിലധികം അഭയാര്‍ത്ഥികള്‍ ഗ്രീസ് വഴി യൂറോപ്പിലേക്ക് കടക്കാന്‍ ശ്രമിച്ചിരുന്നു. ഇതിനിടെ, ഒരു സിറിയന്‍ അഭയാര്‍ത്ഥിബാലന്‍ മുങ്ങിമരിക്കുകയും ചെയ്തിരുന്നു.