അബൂദബിയിലെ ക്ഷേത്രനിർമാണ പുരോഗതി വിലയിരുത്തി യു.എ.ഇ വിദേശകാര്യ മന്ത്രി

അബൂദബി: അബൂദബിയിൽ നിര്‍മിക്കുന്ന ഹൈന്ദവ ക്ഷേത്രത്തിെൻറ നിര്‍മാണ പുരോഗതി വിലയിരുത്തി യുഎഇ വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍. ക്ഷേത്രം നിര്‍മിക്കുന്ന ബാപ്‍സ് സ്വാമിനാരായണ്‍ സന്‍സ്ഥ പ്രതിനിധികളുമായി ഷെയ്ഖ് അബ്ദുല്ല ചർച്ച നടത്തി. യുഎഇയിലെ ഇന്ത്യന്‍ അംബാസിഡര്‍ പവന്‍ കപൂറും പങ്കെടുത്തു. കഴിഞ്ഞവര്‍ഷം ഏപ്രിലിലാണ് ക്ഷേത്രത്തിന് ശിലാസ്ഥാപനം നടത്തിയത്. ക്ഷേത്രത്തിന്റെ നിര്‍മാണം ഡിസംബറിലാണ് തുടങ്ങിയത്. ക്ഷേത്ര ഗോപുരത്തിന്റെ ചെറിയ പതിപ്പ് സംഘാടകർ ഷെയ്ഖ് അബ്ദുല്ലയ്ക്ക് സമ്മാനമായി കൈമാറി.അബുദാബി കിരീടാവകാശിയും യുഎഇ ഉപസര്‍വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ദാനമായി നല്‍കിയ 11 ഏക്കര്‍ സ്ഥലത്താണ് ക്ഷേത്രം നിര്‍മിക്കുന്നത്.