അഫ്​ഗാൻ സമാധാനം: ദോഹയിലെ ചർച്ചകൾ ഇന്ന്​ പുനരാരംഭിക്കും

ദോഹ: ​അഫ്​ഗാനിസ്താനിൽ സമാധാനം പുനഃസ്​ഥാപിക്കുന്നതുമായി ബന്ധപ്പെട്ട്​ ഖത്തർ ആതിഥേയത്വം വഹിക്കുന്ന ചർച്ചകൾ സെപ്​റ്റംബർ 12ന്​ പുനരാരംഭിക്കും. അഫ്​ഗാനിലെ വിവിധ പാർട്ടികളുമായും സംഘടനകളുമായുള്ള സു​ പ്രധാനചർച്ചയാണ്​ ദോഹയിൽ നടക്കുകയെന്ന്​ വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഈ വർഷം ആദ്യത്തിൽ അമേരിക്കയും താലിബാനും തമ്മിൽ ഒപ്പുവെച്ച കരാറി​െൻറ അടിസ്​ഥാനത്തിലാണിത്​.

ഖത്തർ എല്ലായ്​പ്പോഴും പ്രശ്​നങ്ങൾ പരിഹരിക്കാനുള്ള മധ്യസ്​ഥതക്ക്​ പ്രാധാന്യം കൽപിക്കുന്നുണ്ടെന്നും ഏത്​ പ്രശ്​നങ്ങളും ചർച്ചയിലൂ​െട പരിഹരിക്കുകയാണ്​ രാജ്യത്തി​െൻറ നയമെന്നും വിദേശകാര്യമന്ത്രിയുടെ പ്രത്യേക നയതന്ത്രപ്രതിനിധി ഡോ. മുത്​ലഖ്​ ബിൻ മജിദ്​ അൽഖഹ്​താനി പറഞ്ഞു.

ഗൾഫ്​മേഖലയിൽ സ്​ഥിരത നിലനിർത്താനുള്ള പരിശ്രമങ്ങൾ ഖത്തർ തുടരും. ചരിത്രപരമായ ഈ നീക്കങ്ങൾക്ക്​​ പിന്തുണ നൽകുകയും ഭാഗമാവുകയും ചെയ്യുന്ന അന്താരാഷ്​ട്ര പങ്കാളികൾക്ക്​ അദ്ദേഹം നന്ദി അറിയിച്ചു.ഖത്തർ മധ്യസ്​ഥതയിൽ ഇതിനകം യു.എസും അഫ്​ഗാൻ താലിബാനും തമ്മിൽ നിരവധി സമാധാന ചർച്ചകളാണ് നടത്തിയിരിക്കുന്നത്​. ഇക്കാര്യത്തിൽ രാജ്യത്തെ ഐക്യരാഷ്​ട്രസഭ അഭിനന്ദിച്ചിരുന്നു. അഫ്ഗാനിസ്​താനില്‍ സമാധാനം സ്ഥാപിക്കാന്‍ യു.എസും അഫ്ഗാന്‍ താലിബാനും കഴിഞ്ഞ ഫെബ്രുവരി 29ന്​ ദോഹയില്‍ കരാറില്‍ ഒപ്പുവെച്ചിരുന്നു.

ഇതി​െൻറ തുടർച്ചയായാണ്​ ഭരണം പങ്കുവെക്കാനുള്ള പവർ ഷെയറിങ്​ കരാർ അഫ്​ഗാനിൽ ഉണ്ടായത്​.അധികാരം പങ്കിട്ടെടുക്കുന്നതിന് പ്രസിഡൻറ് ഡോ. മുഹമ്മദ് അഷ്റഫ് ഗനിയും ഡോ. അബ്​ദുല്ല അബ്​ദുല്ലയും തമ്മിലുള്ള കരാർ രാഷ്​ട്രീയ അസ്​ഥിരത അവസാനിപ്പിക്കുന്നതിനും സ്​ഥിരത കൈവരിക്കുന്നതിനും നിർണായക ചുവടുവെപ്പായിരുന്നു. ദോഹ സമാധാന കരാറി​െൻറ ഭാഗമായി അഫ്​ഗാനിസ്​താനിൽനിന്ന്​ യ​ു.എസ്​ സൈനികരുടെ പിൻമാറ്റം നേരത്തേ തുടങ്ങിയിരുന്നു.