അപൂര്‍വ്വയിനം പാമ്പിനെ കണ്ടെത്തി

ഫ്‌ലോറിഡാ ഒക്കല നാഷണല്‍ ഫോറസ്റ്റില്‍ മഴവില്‍ വര്‍ണമുള്ള അപൂര്‍വ്വയിനം പാമ്പിനെ കണ്ടെത്തി. ഫ്‌ലോറിഡാ ഫിഷ് ആന്റ് വൈല്‍ഡ് ലൈഫ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 1969ല്‍ ഫ്‌ലോറിഡാ മാറിയോണ്‍ കൗണ്ടിയിലാണ് ഇത്തരത്തിലുള്ള പാമ്പിനെ ആദ്യമായി കണ്ടെത്തിയത്. റെയ്ന്‍ബോ പാമ്പുകള്‍ ജീവിതത്തിന്റെ ഭൂരിഭാഗ സമയവും വെള്ളത്തിനടിയിലുള്ള ചെടികള്‍ക്കിടയില്‍ കഴിഞ്ഞു കൂടുകയാണ് പതിവ്.. നാലടിയോളം നീളമാണ് പുതിയതായി കണ്ടെത്തിയ റെയ്ന്‍ബോ പാമ്പിനുള്ളത്. ഇതു വിഷമില്ലാത്ത, അപകടകാരിയല്ലാത്ത പാമ്പാണ്. ഇത്തരം പാമ്പുകളെ വമ്പന്‍ പാമ്പുകള്‍ വേട്ടയാടി ഭക്ഷണത്തിനു ഉപയോഗിക്കാറുണ്ടെന്നും അധികൃതര്‍ പറഞ്ഞു.