അനധികൃതമായി പിടിച്ച മൽസ്യം അധികൃതർ കണ്ടുകെട്ടി

മസ്കത്ത്: അനധികൃതമായി പിടിച്ച മത്സ്യം കണ്ടുകെട്ടിയതായി കാര്‍ഷിക ഫിഷറീസ് മന്ത്രാലയം അറിയിച്ചു.അല്‍ ഷര്‍ഖ ഇനത്തില്‍ പെടുന്ന 340 കിലോ മത്സ്യമാണ് പിടിച്ചെടുത്തത്. ഇൗയിനം മത്സ്യങ്ങളെ പിടിക്കുന്നതിന് വിലക്കുണ്ട്. വിലക്ക് ലംഘിച്ചവര്‍ക്കെതിരായ നിയമ നടപടികള്‍ പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു. വടക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. സുപ്രീം കമ്മിറ്റി നിര്‍ദേശങ്ങള്‍ ലംഘിച്ചതിന് ഇവര്‍ക്കെതിരായ നിയമ നടപടികള്‍ ആരംഭിച്ചു.