അനധികൃതമായി അമേരിക്കയിലേക്ക് കടക്കാന്‍ ശ്രമിച്ച ഇന്ത്യക്കാര്‍ അറസ്റ്റില്‍

അഭയാര്‍ത്ഥികളായി അമേരിക്കയിലേക്ക് കടക്കാന്‍ ശ്രമിച്ച ഇന്ത്യക്കാരെ ഇമ്മിഗ്രേഷന്‍ ആന്റ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് അധികൃതര്‍ അറസ്റ്റ് ചെയ്തു. മെക്സിക്കൊ, അരിസോണ, ടെക്സസ് അതിര്‍ത്തിയിലൂടെ അനധികൃതമായി പ്രവേശിക്കാന്‍ ശ്രമിച്ച 8447 ഇന്ത്യക്കാരാണ് അറസ്റ്റിലായത്. മെക്സിക്കോ അതിര്‍ത്തിയിലൂടെ അമേരിക്കയിലേക്കു അഭയാര്‍ഥികളായി കടക്കാന്‍ ശ്രമിച്ചതിനു പിടിയിലായത് 8447 ഇന്ത്യക്കാര്‍. യു എസ് സിറ്റിസണ്‍ഷിപ്പ് ആന്റ് ഇന്‍ഫര്‍മേഷന്‍ സര്‍വ്വീസസ് ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍ ആക്ട് അനുസരിച്ച് നോര്‍ത്ത് അമേരിക്കന്‍ പഞ്ചാബി അസ്സോസിയേഷന്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ 8000 ഇന്ത്യന്‍ പുരുഷന്മാരും, 422 സ്ത്രീകളുമാണ് അറസ്റ്റിലായത്. ഇവരില്‍ 1616 പേരെ ഇന്ത്യയിലേക്ക് തിരിച്ചയച്ചതായും രേഖകളില്‍ കാണുന്നു.

2018 ല്‍ 9459 പേരാണ് അറസ്റ്റിലായത്. അതില്‍ 76 സ്ത്രീകള്‍ ഉള്‍പ്പെടെ 1612 പേരെ ഇന്ത്യയിലേക്കു തിരിച്ചയച്ചതായാണ് രേഖകള്‍. 2016ല്‍ 4088 പേരെയും കസ്റ്റഡിയിലെടുത്തു. ആറു വര്‍ഷത്തിനിടെ ഇത്രയധികംപേരെ തിരിച്ചുവിടുന്നത് ആദ്യമാണ്. ട്രംപ് ഭരണകൂടം അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടികളാണ് സ്വീകരിച്ചുപോരുന്നത്. ഇതോടെ അറസ്റ്റിലാകുന്ന അഭയാര്‍ഥികളുടെ എണ്ണത്തിലും വര്‍ധനവുണ്ട്.