അധ്യാപക സമരം 21 ന്

കരാര്‍ പുതുക്കുന്നത് സംബന്ധിച്ച നടപടികള്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് ഒന്റാറിയോയിലെ അധ്യാപകര്‍ ഈ മാസം 21 ന് സമരത്തിന് ഒരുങ്ങുന്നു. എലിമെന്ററി ടീച്ചേഴ്‌സ് ഫെഡറേഷന്‍ ഓഫ് ഒന്റാറിയോ, സെക്കന്ററി സ്‌കൂള്‍ ടീച്ചേഴ്‌സ് ഫെഡറേഷന്‍, ഇംഗ്ലീഷ് കാത്തലിക് ടീച്ചേഴ്‌സ് അസോസിയേഷന്‍, അസോസിയേഷന്‍ ഡെസ് എന്‍സൈഗ്നന്റ്‌സ് എറ്റ് ഡെസ് എന്‍സൈഗ്്‌നന്റ്‌സ് ഫ്രാങ്കോ-ഒന്റാരിയന്‍സ് എന്നീ സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. 20 ലക്ഷം കുട്ടികളെയാണ് സമരം ബാധിക്കുക. ഡഗ് ഫോര്‍ഡ് സര്‍ക്കാറുമായി ചര്‍്ച്ചകള്‍ നടത്തിയിരുന്നെങ്കിലും അധ്യാപകരുടെ കരാര്‍ പുതുക്കുന്നതിനും വേതന പരിഷ്‌കരണവും ഉള്‍പ്പെടെ കാര്യങ്ങളില്‍ ഇനിയും തീരിമാനമായിട്ടില്ല.