അഞ്ച്​ പ്രവാസി മലയാളികൾക്ക്​ നാട്ടിൽ അന്ത്യനിദ്ര

കുവൈത്ത് സിറ്റി: അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവിൽ അഞ്ച്​ പ്രവാസി മലയാളികൾക്ക്​ നാട്ടിൽ അന്ത്യനിദ്രക്ക്​ വഴിയൊരുങ്ങി. അഞ്ച്​ മലയാളികളടക്കം ആറ്​ പ്രവാസി ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ ഖത്തര്‍ എയര്‍വേസില്‍ നാട്ടിലേക്ക് കൊണ്ടുപോയി. അഞ്ച് മലയാളികളുടെ മൃതദേഹം കൊച്ചിയിലേക്കും ഡല്‍ഹി സ്വദേശിയുടെ മൃതദേഹം ഡല്‍ഹിയിലേക്കുമാണ് കൊണ്ടുപോയത്. കഴിഞ്ഞയാഴ്​ചകളിൽ വിവിധ അസുഖങ്ങളെ തുടർന്ന്​ മരണമടഞ്ഞ ആലപ്പുഴ ചങ്ങനാശേരി സ്വദേശി ഗോപകുമാര്‍ ഭാസ്‌കൻ, മലപ്പുറം എടപ്പാള്‍ സ്വാദേശി പ്രകാശൻ, ആലപ്പുഴ കായംകുളം സ്വദേശി സണ്ണി യോഹന്നാൻ, മാവേലിക്കര സ്വദേശി വര്‍ഗീസ് ഫിലിപ്പ്​, കോഴിക്കോട് മണിയൂര്‍ സ്വദേശി വിനോദ്​ എന്നിവരുടെ മൃതദേഹങ്ങൾ കൊച്ചിയിലേക്കും ഡൽഹി സ്വദേശി ഖലീല്‍ അഹമ്മദി​െൻറ മൃതദേഹം ഡല്‍ഹിയിലേക്കുമാണ്​ കൊണ്ടുപോയത്. കോവിഡ് കാരണമല്ലാതെ മരിച്ചവരുടെ അടക്കം മൃതദേഹങ്ങള്‍ കാര്‍ഗോ വിമാനത്തില്‍ നാട്ടിലയക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കാതിരുന്നതോടെയാണ് അനിശ്ചിതത്വം ഉടലെടുത്തത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തി​െൻറ പ്രത്യേക അംഗീകാരത്തോടെയാണ്​ ഇപ്പോൾ മൃതദേഹങ്ങൾ നാട്ടിൽ ​െകാണ്ടുപോകാൻ വഴിയൊരുങ്ങിയത്​.